ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സാധ്യത കുറഞ്ഞതോടെ ആയിരക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു പോകുന്നത്. ഇതിനൊപ്പം മറ്റൊരു പ്രതിഭാസം കേരളത്തിലുമുണ്ടാവുന്നു. കേരളത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.
എന്നാല്‍ ഗള്‍ഫില്‍ നിന്ന് തിരിച്ചു പോകുന്നവരെ ഒട്ടും ആഹ്ലാദിപ്പിക്കുന്നതല്ല ഇവരുടെ മടക്കയാത്രയ്ക്ക് കാരണം. നിര്‍മ്മാണ മേഖല മുതല്‍ കാര്‍ഷിക രംഗത്തു വരെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ അവശ്യഘടകമായിരുന്നു. കേരളത്തില്‍ ഈ വിഭാഗത്തിന്റെ എണ്ണം ക്രമാധിതമായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് അന്യസംസ്ഥാന തൊഴിലാളികളുടെഎണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പിനു വേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാാക്‌സേഷന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍.
2013 ല്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 2,73,676 തൊഴിലാളികള്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത്. 2017 ല്‍ നോട്ട് അസാധുവാക്കലിനു ശേഷമാണ് ഇവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായത് എന്നു റിപ്പാര്‍ട്ടുകള്‍ പറയുന്നു. ഇതിനു ശേഷമാണ് ഇവരുടെ എണ്ണത്തില്‍ കുറവുണ്ടായത്.
എറ്റവും കൂടുതല്‍ അന്യസംസ്ഥാന തൊളിലാളികള്‍ ഉള്ളത് എറണാകുളത്താണ്. 54,285 പേരാണ് ഇവിടെ ഉള്ളത്. ഏറ്റവും പിന്നില്‍ വയനാടാണ്. 6717 അന്യസംസ്ഥാന തൊഴിലാളികളാണ് വയനാട്ടില്‍ ഉള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങളും സ്വന്തം നാട്ടില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതുമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കിനുള്ള പ്രധാന കാരണം.