പാലക്കാട് - കടയുടമയെ തട്ടിക്കൊണ്ടുപോകുകയും സ്വര്‍ണവും പണവും കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് നടന്ന സംഭവത്തില്‍ ഇപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കടയുടമയില്‍ നിന്ന് പത്തുപവന്‍ സ്വര്‍ണവും അരലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. പാലക്കാട് പുതുനഗരം സ്വദേശികളായ അഫ്‌സല്‍, മുഹമ്മദ് ആഷിക്ക്, മുഹമ്മദ് യാസിര്‍, അന്‍സില്‍ റഹ്‌മാന്‍ എന്നിവരെയാണ് പാലക്കാട് സൌത്ത് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് മന്ദത്ത് കാവ് തണ്ണിശ്ശേരിയിലെ കടയുടമയെ ആണ് പ്രതികള്‍ തട്ടിക്കൊണ്ട്ു പോകുകയും കവര്‍ച്ച നടത്തുകയും ചെയ്തതത്. കാറിലും ബൈക്കിലുമെത്തിയ പ്രതികള്‍ കടയിലേക്ക് അതിക്രമിച്ചു കയറി. കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്തു. അതിന് പിന്നാലെ തട്ടി കൊണ്ടുപോയ ശേഷം മോചിപ്പിക്കാനായി ഇയാളുടെ ഭാര്യയില്‍ നിന്ന് ആറ് പവന്റെ സ്വര്‍ണവും പണവും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു.