കൊച്ചി - വിഷു പ്രമാണിച്ച് വിതരണത്തിനെത്തിച്ച 7000 ലിറ്റര്‍ സ്പിരിറ്റ് കളമശ്ശേരിയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി അജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃക്കാക്കര അതിര്‍ത്തിയില്‍ ഉണിച്ചിറയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 209 കന്നാസുകളിലാക്കി ടയര്‍ ഗോഡൗണിന്റെ രഹസ്യ അറയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.