ആലപ്പുഴ-കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാർഡ് കോമന പുതുവൽ വിനയന്റെ മകൻ വിഘ്‌നേശ്വറാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയെ കാണാതെ വന്നതിനെത്തുടർന്ന് മുത്തശിയും സഹോദരിയും നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിന് പുറകിൽ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. മാതാവ് പരേതയായ അയന.