Sorry, you need to enable JavaScript to visit this website.

സൗദി സർക്കാറിന്റെ യു.എൻ ഉപദേഷ്ടാവുമായി ഹുസൈൻ മടവൂർ കൂടിക്കാഴ്ച നടത്തി

മദീന- സൗദി സർക്കാറിന്റെ  ഐക്യരാഷ്ട്രസഭാ ഉപദേഷ്ടാവും പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി പ്രവർത്തകനുമായ ഡോ.അയ്യാദ റുമൈഹ് അൽ മുഹയ്യിദുമായി ഡോ.ഹുസൈൻ മടവൂർ മദീനയിൽ കൂടിക്കാഴ്ച നടത്തി. കേരളവും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങൾക്ക്  നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അവ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഡോ.അയ്യാദ പറഞ്ഞു. മക്ക, മദീന പുണ്യ പ്രദേശങ്ങളിൽ തീർത്ഥാടകർക്കായി സൗദി സർക്കാർ ഏർപ്പെടുത്തിയ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങൾക്കും ഇന്ത്യൻ തൊഴിലാളികൾക്കും വ്യവസായികൾക്കും സൗദിയിൽ വിശാലമായ അവസരങ്ങൾ ലഭ്യമാക്കുന്നതിന്നും ഡോ.മടവൂർ സൗദി ഭരണാധികാരി സൽമാൻ രാജാവിന്നും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് സൽമാനും നന്ദി രേഖപ്പെടുത്തി.
 

Latest News