പുല്‍പള്ളി-കാട്ടുപന്നിയില്‍ ഇടിച്ചുമറിഞ്ഞ ബൈക്കിലെ യാത്രക്കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. പാടിച്ചിറ താന്നിമലയില്‍ അഭിലാഷാണ്(46) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഏപ്രില്‍ രണ്ടിന് കേണിച്ചിറയിലായിരുന്നു അപകടം. താഴെമുണ്ടയില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് മകന്‍ ആരവ് കൃഷ്ണയ്ക്കൊപ്പം വീട്ടിലേക്ക് വരികയായിരുന്നു അഭിലാഷ്. അപകടത്തില്‍ മകന്‍ ആരവിനും പരിക്കേറ്റു. ഭാര്യ: രജിത. മറ്റുമക്കള്‍: അഭിരാം, അഭിനവ്.