കൊച്ചി - ഇടുക്കിയില്‍ ജനങ്ങള്‍ക്ക് ശല്യമായി മാറിയ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന കോടതി വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ രൂപികരിച്ച ജനകീയ സമിതിയുടെ തീരുമാന പ്രകാരം നെന്മാറ എം.എല്‍ എ കെ. ബാബു നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ പറമ്പിക്കുളം അതിരപ്പിള്ളി മേഖലകളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.