Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടു വയസ്സുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച രണ്ടാനച്ഛന്‍ അറസ്റ്റിലായി


ആലപ്പുഴ - പന്ത്രണ്ടു വയസ്സുകാരനെ അതിക്രൂരമായി തല്ലിച്ചതച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. മാവേലിക്കരയിലാണ് സംഭവം. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. മര്‍ദ്ദനത്തില്‍ തലയിലും മുഖത്തും ഗുരുതര പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുകുവിന്റെ മര്‍ദ്ദനം കാരണം ഇയാളുടെ ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അതിനുശേഷമാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അയല്‍വാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. സൂകു ഭീഷണിപ്പെടുത്തിയത് കാരണം തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടി ആദ്യം മൊഴി നല്‍കിയത്. കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ അറസ്റ്റ് ചെയ്തത്. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് സുകു ഭവാനന്ദന്‍.

 

 

Latest News