റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ ഏരിയ കമ്മിറ്റിയും അൽഖർജ് ഏരിയ ഹോത്ത യൂനിറ്റും ജനകീയ ഇഫ്താറുകൾ സംഘടിപ്പിച്ചു. ബദിയ ഏരിയയുടെ ഇഫ്താർ ഷാറ തൗഫീറിലാണ് സംഘടിപ്പിച്ചത്. ബദിയ ഏരിയയിലെ കേളി മെംബർമാർ, കുടുംബാംഗങ്ങൾ, പ്രവാസി മലയാളികൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, യെമൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാക്കിസ്ഥാൻ രാജ്യക്കാരും, സൗദി സ്വദേശികളും ഉൾപ്പെടെ സമൂഹത്തിലെ നാനാ തുറകളിലുള്ള ആയിരത്തോളം പേർ ഇഫ്താറിൽ പങ്കെടുത്തു.
ബദിയ മേഖലയിലെ പ്രമുഖ വാണിജ്യ വ്യവസായ സ്ഥാപനങ്ങളായ കോബഌൻ, അസാഫ്, സഫ റെസ്‌റ്റോറന്റ് എന്നിവരും തൽപരരായ സ്വദേശി പൗരന്മാർ, കേളി അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ മധു ബാലുശ്ശേരി, കോബ്ലാൻ പ്രതിനിധി സിദ്ധീഖ്, ഏരിയ സെക്രട്ടറി കിഷോർ ഇ.നിസാം, ഏരിയ പ്രസിഡന്റ് അലി കെ.വി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്,
പ്രസാദ് വഞ്ചിപ്പുര, ജാർനെറ്റ് നെൽസൺ, സരസൻ, സംഘാടക സമിതി ഭാരവാഹികളായ മുസ്തഫ വളാഞ്ചേരി, അഫ്‌സൽ നിസാർ, ഹക്കീം റാവുത്തർ, വിജയൻ, എ.കെ നായർ, സത്യവാൻ, മണിയൻ, സംഘാടക സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കേളിയുടെ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളും, മറ്റ് സബ് കമ്മിറ്റി അംഗങ്ങളും ഇഫ്താറിൽ പങ്കെടുത്തു.
ഹോത്ത ബനി തമീമിലെ പാർക്കിൽ നടത്തിയ അൽഖർജ് ഹോത്ത യൂനിറ്റിന്റെ ഇഫ്താറിൽ മലയാളി പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ നിയാസ്, കൺവീനർ സിദ്ധിഖ് എം.പി, സാമ്പത്തിക കൺവീനർ മണികണ്ഠൻ എന്നിവർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നൗഷാദ്, താജുദ്ദീൻ എന്നിവർ ഇഫ്താർ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകി. ഹോത്തയിലെ വ്യാപാര സമൂഹം കേളിയുടെ ജനകീയ ഇഫ്താറിന്റെ വിജയത്തിനായി സഹകരിച്ചു.
കേളി ട്രഷറർ ജോസഫ് ഷാജി, അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്തിൽ, കേളി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടം, ഏരിയ രക്ഷാധികാരി സമിതി അംഗം സുബ്രമണ്യൻ, കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ വൈസ് പ്രസിഡന്റ് ഡേവിഡ് രാജ്, ജോ. സെക്രട്ടറി ബിനോയ്, സജീന്ദ്ര ബാബു, സമദ്, രമേശ് എൻ.ജി, ഉമർ മുക്താർ എന്നിവർ ഇഫ്താറിൽ പങ്കെടുത്തു.