ജിദ്ദ- മക്കരപ്പറമ്പ് കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ഫൈസലിയ റോയൽ ഡൈൻ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വടക്കാങ്ങര പി.എം.ഐ.സി ജിദ്ദ ചാപ്റ്റർ ചെയർമാൻ ജാഫർ ഫൈസി റമദാൻ സന്ദേശം നൽകി. ജിദ്ദ മണ്ഡലം കെ.എം.സി സി സെക്രട്ടറി അഷ്‌റഫ് ഇ.സി, ജിദ്ദ മക്കരപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രതിനിധി നിഷാദ്.കെ, കാച്ചിനിക്കാട് മഹല്ല് കമ്മിറ്റി പ്രതിനിധി ഷഫീർ ചോലക്കൽ, ഐ.ടി.ഇ.ഇ ജിദ്ദ ചെയർമാൻ സഹദ് പാലോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മണ്ഡലം കെ.എം.സി.സി നേതാക്കളായ മുസ്തഫ വി.ടി, സമദ് മൂർക്കനാട്, വിവിധ പഞ്ചായത്ത് കെ.എം.സി.സികളെ പ്രതിനിധീകരിച്ച് നജീബ് പുഴക്കാട്ടിരി, സഫീർ ബാവ, ഖലീൽ വെള്ളില, ഹാരിസ് എൻ.കെ എന്നിവരും, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മൻസൂർ മഠത്തിൽ (റാപ്പിഡ് കാർഗോ), മജീദ് വാറങ്കോടൻ (അൽ റകായിസ് മാർബിൾസ്) എന്നിവരും പഞ്ചായത്തിലെ കെ.എം.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. കുഞ്ഞിമുഹമ്മദ് അറക്കൽ, റഹൂഫ് തങ്കയത്തിൽ, മൻസൂർ പെരിഞ്ചീരി, മുനീർ പെരിഞ്ചീരി, സലാഹുദ്ദീൻ തങ്കയത്തിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ മങ്കട സി.എച്ച് സെന്റർ, പ്രവാസി മെഡിക്കൽ സെന്റർ എന്നിവയ്ക്കുള്ള റിലീഫ് കവറുകൾ വിതരണവും നടന്നു. ഗദ്ദാഫി സി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം വാരിയത്ത് ഖിറാഹത്ത് നിർവഹിച്ചു. നൗഷാദ് വെങ്കിട്ട സ്വാഗതവും ഹൈദർ അലി മാരാത്ത് നന്ദിയും പറഞ്ഞു.