വെളിയങ്കോട്- രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾ വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമെന്ന് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വ്യത്യസ്ത ആശയങ്ങൾ വെച്ചുപുലർത്തുന്ന സമാന ചിന്താഗതിക്കാരെ ഒന്നിപ്പിച്ചു നിർത്താൻ ഇന്ത്യൻ യൂണിയൻ മുസ്്‌ലിം ലീഗ് മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുകടവ് വളവ് ലൈക് വ്യൂ ഗാർഡനിൽ സംഘടിപ്പിച്ച റമദാൻ സൗഹൃദ സംഗമത്തിൽ മുഖ്യ പ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് സി.എച്ച് റഷീദ് സംഗമം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ലീഗ് പ്രസിഡൻറ് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ സൗഹൃദ സംഗമം സന്ദേശം നൽകി. മണ്ഡലം ജന: സെക്രട്ടറി സി.എം യൂസഫ്, ട്രഷറർ വി.വി ഹമീദ്, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടയിൽ, വിവിധ സംഘടന പ്രതിനിധികളായ സി ഹരിദാസ്,എം.വി ശ്രീധരൻ മാസ്റ്റർ,ടി.എം സിദ്ദീഖ്,ഗംഗാധരൻ,വി.പി അലി,മുഹമ്മദ് പൊന്നാനി,സിദ്ദീഖ് അയിലക്കാട്,മുഹമ്മദ് കുട്ടി ഫൈസി,സി.വി അബ്ദുള്ളക്കുട്ടി മാസ്റ്റർ പൊന്നാനി,അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി,അഹമ്മദ് ബാഫഖി തങ്ങൾ,മുസ്തഫ വടമുക്ക്,ഷാനവാസ് വട്ടത്തൂർ,ഫൈസൽ ബാഫഖി തങ്ങൾ, വി.കെ.എം ഷാഫി,അശ്ഹർ പെരുമുക്ക്,ടി.കെ അബ്ദുൽ റഷീദ്,കുഞ്ഞുമുഹമ്മദ് കടവനാട്,ബഷീർ കക്കടിക്കൽ,ഇബ്രാഹിംകുട്ടി മാസ്റ്റർ,മുഹമ്മദുണ്ണി ഹാജി,ഷമീർ ഇടിയാട്ടയിൽ,കെ.ആർ റസാഖ്,ടി.എ മജീദ് എന്നിവർ സംസാരിച്ചു.