അബുദാബി- 2022 ല്‍ ലോകവ്യാപകമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെലവഴിച്ചത് 1.4 ബില്യന്‍ ദിര്‍ഹം. 100 രാജ്യങ്ങളിലെ 102 ദശലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ദുബായ് ഓപറയില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് കണക്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജീവകാരുണ്യരംഗത്തെ പങ്ക് നിര്‍വഹിക്കാന്‍ യു.എ.ഇ എപ്പോഴും സന്നദ്ധമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദശലക്ഷക്കണക്കിന് പേരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഈ സഹായങ്ങള്‍ക്കായി. ജനങ്ങളില്‍ പ്രത്യാശ പകരുകയും ജീവിതം കെട്ടിപ്പടുക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് യു.എ.ഇയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.