റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ അതിര്‍ത്തി പ്രവിശ്യയായ ജിസാന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ച മിസൈല്‍ ആകാശത്തുവെച്ച് സൗദി പ്രതിരോധ സംവിധാനം തകര്‍ത്തു. തകര്‍ന്ന മിസൈല്‍ ഭാഗങ്ങള്‍ ചിന്നിച്ചിതറിയതിനെ തുടര്‍ന്ന് ഒരു പാക്കിസ്ഥാനിക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്ന് അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാക് പൗരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഇറാന്‍ പിന്തുണയോടെ ഹൂത്തി മിലീഷ്യ നിരവധി മിസൈലുകള്‍ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങളും പ്രതിരോധിക്കാനും തകര്‍ക്കാനും സൗദി വ്യോമ പ്രതിരോധ സംവിധാനത്തിനു സാധിച്ചിട്ടുണ്ട്.
ജിസാനു പുറമെ നജ് റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ മിസൈലുകള്‍ അയച്ചത്.
ജിസാനു പുറമെ നജ് റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ മിസൈലുകള്‍ അയച്ചത്.