Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് സർക്കാർ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ 

കൈക്കൂലി വാങ്ങിയതിന് മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ്ക്ലർക്ക് പി.വി ബിജുവിനെ വിജിലൻസ് സംഘം പിടികൂടിയപ്പോൾ.

മഞ്ചേരി-സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക്  കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഭിഭാഷകനായ എൻ.കെ യഹ്‌യ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം അടയാളപ്പെടുത്തിയ നോട്ടുകൾ യഹ്യ ഹെഡ് ക്ലർക്കിന് കൈമാറി. ഇതിനിടെയാണ് വിജിലൻസ് ബിജുവിനെ കൈയോടെ പൊക്കിയത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കി. ഏഴു മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്. ബിജുവിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നു ഡി.വൈ.എസ്.പി ഫിറോസ് എം. ഷെഫീഖ് പറഞ്ഞു. ഇൻസ്പെക്ടർമാരായ ഐ.ഗിരീഷ്‌കുമാർ, എം.സി ജിസ്റ്റൽ, എസ്‌ഐമാരായ ശ്രീനിവാസൻ, സജി, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, മോഹന കൃഷ്ണൻ, സലീം, ധനേഷ്, പ്രഷോബ്, നിഷ എന്നിവരാണ് പരിശോധക സംഘത്തിൽ ഉണ്ടായിരുന്നത്.

 

Latest News