Sorry, you need to enable JavaScript to visit this website.

ബ്രസീലിനെ സ്വിറ്റ്‌സർലന്റ് തളച്ചു

സ്റ്റീഫൻ സുബേരി ഗോളാഘോഷിക്കുന്നു.
  • ബ്രസീൽ 1-സ്വിറ്റ്‌സർലന്റ് 1

റോസ്റ്റോവ് - അർജന്റീനക്കും ജർമനിക്കും പിന്നാലെ ബ്രസീലിനും ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ചുവട് പിഴച്ചു. ഫെലിപ്പെ കൗടിഞ്ഞോയുടെ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ സ്റ്റീഫൻ സുബേറിലൂടെ രണ്ടാം പകുതിയിൽ സ്വിറ്റ്‌സർലന്റ് പിടിച്ചുകെട്ടി. 
വൺ ടച്ച് ഫുട്‌ബോളിലൂടെ ഇരു ടീമുകളും നിരന്തരം ആക്രമിച്ചപ്പോൾ സംഗീതമധുരമായിരുന്നു ഗ്രൂപ്പ് ഇ മത്സരം. ഇരുപതാം മിനിറ്റിൽ മനോഹരമായി വളച്ചുവിട്ട ഷോട്ടിലൂടെ കൗടിഞ്ഞോയാണ് ബ്രസീലിന് ലീഡ് സമ്മാനിച്ചത്. പെനാൽട്ടി ഏരിയയുടെ ഇടതുവശത്തു നിന്ന് ബാഴ്‌സലോണ താരം പറത്തിയ ഷോട്ട് ഗോൾകീപ്പർ യാൻ സോമറിനെ വളഞ്ഞ് പോസ്റ്റിനു തട്ടി വല കുലുക്കി. സ്വിസ് പ്രതിരോധം സുസംഘടിതമായിരുന്നുവെങ്കിലും നെയ്മാറിന്റെ നേതൃത്വത്തിലുള്ള ആക്രമണം ചെറുക്കാൻ പാടുപെട്ടു. 
എന്നാൽ ഗോൾ വീണതോടെ സ്വിറ്റ്‌സർലന്റ് ഉണർന്നു. ദീർഘനേരം അവർ മധ്യനിര ഭരിച്ചു. റിക്കാഡൊ റോഡ്രിഗസും ഷെറിദാൻ ഷാഖിരിയും പലതവണ ബ്രസീൽ ഗോളിയെ പരീക്ഷിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രസീൽ ലീഡ് വർധിപ്പിച്ചുവെന്ന് തോന്നി. തിയാഗൊ സിൽവയുടെ ഹെഡർ സ്വിസ് പോസ്റ്റിന് അൽപമുയർന്നു. 
രണ്ടാം പകുതിയിൽ ബ്രസീൽ വർധിതവീര്യത്തോടെയാണ് തിരിച്ചുവന്നത്. സ്വിസ് പാതിയിൽ അവർ താവളമടിച്ചു. കൗടിഞ്ഞോയും നെയ്മാറും അപകടഭീഷണിയുമായി പറന്നു നടന്നു. അമ്പതാം മിനിറ്റിൽ സ്വിറ്റ്‌സർലന്റാണ് ഗോളടിച്ചത്. ശാഖിരിയുടെ കോർണർ ചാടിയുയർന്ന് സുബേർ തല വെച്ചത് ബ്രസീൽ ഗോളിയെ നിസ്സഹായനാക്കി. 

 

Latest News