കോഴിക്കോട്- പേരാമ്പ്രയില്‍ യു ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം സംഭവിച്ച് നിര്യാതനായി. കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് 17-ാം വാര്‍ഡ് അംഗവുമായ വി പി സുധാകരന്‍ മാസ്റ്റര്‍റാണ് നിര്യാതനായത്.
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയില്‍പെട്ട കനാലില്‍ വേനല്‍ കടുത്തിട്ടും വെള്ളം തുറന്നു വിടാത്തതിനെതിരെയാണ് യു ഡി എഫ് ജലവിഭവവകുപ്പ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണയില്‍ പങ്കെടുത്ത ശേഷം ഭാര്യ വീട്ടില്‍ പോയ അദ്ദേഹത്തിന് അവിടെ നിന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആയഞ്ചേരി ചീക്കിലോട് യു പി സ്‌കൂള്‍ അധ്യാപകനായിരുന്നു.