വര്‍ക്കല - പ്രണയബന്ധത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മുന്‍ കാമുകനെതിരെ യുവതിയുടെ ക്വട്ടേഷന്‍. ഇത് ഏറ്റെടുത്തതാകട്ടെ യുവതിയുടെ പുതിയ കാമുകന്‍. വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ച ശേഷം എറണാകുളത്ത് ഉപേക്ഷിച്ച സംഭവമാണ് കാമുകിയുടെ ക്വട്ടേഷനാണെന്ന് തെളിഞ്ഞത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. മര്‍ദന ദൃശ്യങ്ങള്‍ യുവതി ഫോണില്‍ പകര്‍ത്തിയിരുന്നു. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവാവുമായി ലക്ഷ്മിപ്രിയ പ്രണയത്തിലായതോടെ ആദ്യ കാമുകനെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ യുവാവ് ഇതിന് തയ്യാറായില്ല. ഇതോടെയാണ് ഇയാളെ ശാരീരികമായി ഉപദ്രവിക്കാനായി പുതിയ കാമുകനെ യുവതി ഏര്‍പ്പാടാക്കിയത്. കേസില്‍ ലക്ഷ്മിപ്രിയ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷമിപ്രിയയാണ് ഒന്നാം പ്രതി. കേസിലെ എട്ടാം പ്രതി എറണാകുളം സ്വദേശി അമലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്.