Sorry, you need to enable JavaScript to visit this website.

ചര്‍ച്ച് ബില്‍ വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ വീണ്ടും പോസ്റ്റര്‍

ആലപ്പുഴ: ചര്‍ച്ച് ബില്‍ വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ  വീണ്ടും പോസ്റ്റര്‍. ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകരാണ് ആലപ്പുഴ കരുവാറ്റ ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ചര്‍ച്ച്  ബില്ല് വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ് മൗനം വെടിയുക, ഒ സി വൈ എം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ഈസ്റ്റര്‍ രാത്രിയിലെ പൊലീസ് അതിക്രമത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയുക എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. ഒ സി വൈ എം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റര്‍. ഓര്‍ത്തഡോക്‌സ് സഭയുടെ യുവജന സംഘടനയാണ് ഒ സി വൈ എം. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം പാലിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒ സി വൈ എം പ്രവര്‍ത്തകര്‍ പറയുന്നു.

 

 

 

 

Latest News