അബുദാബി- മൂന്ന് ആഴ്ചത്തെ അവധിക്കുശേഷം യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറന്നു. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷമാണ് തുടങ്ങിയത്. നാട്ടില്‍നിന്നു വ്യത്യസ്തമായി മധ്യവേനല്‍ അവധി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായതിനാലാണ് ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഏപ്രിലില്‍ തന്നെ അധ്യയനം ആരംഭിക്കുന്നത്.
എന്നാല്‍ പ്രാദേശിക, യു.കെ, യു.എസ് തുടങ്ങി മറ്റു വിദേശ സിലബസ് സ്‌കൂളുകള്‍ അവസാന പാദ പഠനത്തിരക്കിലാണ്. ഇവര്‍ക്ക് ജൂണിലാണ് വാര്‍ഷിക പരീക്ഷ നടക്കുന്നത്. പുതിയ അധ്യയനം സെപ്റ്റംബറില്‍. ദുബായിലെ സ്‌കൂളുകള്‍ കഴിഞ്ഞ വാരം തുറന്നിരുന്നു. കെ.ജി ക്ലാസുകളിലെ കുട്ടികളെ വരവേല്‍ക്കാന്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.