Sorry, you need to enable JavaScript to visit this website.

ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് അപമാനിച്ചു, പരാതിയുമായി മഹിളാ കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം- കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സുനിത വിജയന്റെ പരാതി. കൃഷ്ണകുമാറിനെതിരെ മ്യൂസിയം പോലീസില്‍ സുനിത മൊഴി നല്‍കി.

മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ കെ.പി.സി.സി ഓഫീസില്‍ കൃഷ്ണകുമാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് സുനിതയുടെ പരാതി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുനിത പറഞ്ഞു. പ്രശ്‌നം കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചപ്പോള്‍ ഒരെണ്ണം കൊടുക്കാഞ്ഞതെന്ത് എന്നായിരുന്നു ചോദിച്ചത്. എന്നാല്‍ പിന്നീട് ആരോ ്‌ദ്ദേഹത്തിന്റ വായ മൂടിക്കെട്ടിയെന്നും സുനിത പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത് സുനിതയാണ്. രമേശ് ചെന്നിത്തല വിഭാഗത്തില്‍പ്പെട്ട തന്നെ പരിഗണിക്കില്ലെന്ന് കൃഷ്ണകുമാര്‍ വെല്ലുവിളിച്ചിരുന്നതായി സുനിത പറഞ്ഞു. ഇത്തവണ പുനഃസംഘടനയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സുനിതയെ നിയമിച്ചെങ്കിലും പ്രതിഷേധിച്ചു രാജിവയ്ക്കുകയായിരുന്നു.

 

Latest News