നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍ രണ്ടാം ദിവസവും ബോംബ് ഭീഷണി. ഈ തവണ മനുഷ്യ ബോംബ് ഭീഷണിയാണ് ഉയര്‍ത്തിട്ടുള്ളത്. വ്യാജമെയിലില്‍ നിന്നാണ് ഈ മെയില്‍ അയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലഭിച്ച ഈ മെയിലില്‍നിന്ന് തന്നെയാണ് വീണ്ടും സന്ദേശം അയിച്ചിട്ടുള്ളത്. വിമാനത്താവളത്തിലെ എല്ലാ ഏജന്‍സികളോടും ജാഗ്രത പുലര്‍ത്താന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ വിഭാഗത്തിന്റെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. എല്ലാ സുരക്ഷ സംവിധാനങ്ങളും സദാ സമയം പ്രവര്‍ത്തനസജമായിരിക്കണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.