മക്ക- മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ നൊടിയിടയില്‍ വൃത്തിയാക്കുന്ന ക്ലീനിംഗ് ജോലിക്കാര്‍ യഥാര്‍ഥ ഹീറോകളാണ്. സേവനത്തില്‍ അവര്‍ കാണിക്കുന്ന മിടുക്ക് തീര്‍ഥാടകരെ ആകര്‍ഷിക്കാറുമുണ്ട്. പലപ്പോഴും ക്ലീനിംഗിലെ സ്പീഡ് നോക്കി നില്‍ക്കുന്ന തീര്‍ഥാകടകരെ കണ്ടവരുണ്ടാകും.
ചെറിയ വേതനക്കാരായ ക്ലീനിംഗ് തൊഴിലാളികളെ ഹറമുകളിലെത്തുന്ന തീര്‍ഥാടകരും സന്ദര്‍ശകരും കൈയയച്ച് സഹായിക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ മസ്ജിദുല്‍ ഹറാമില്‍ ക്ലീനിംഗ് ജോലിയിലേര്‍പ്പെട്ടവര്‍ക്ക് വളരെ വേഗത്തില്‍ മസാജ് ചെയ്യുന്ന തീര്‍ഥാടകന്റെ വീഡിയോ വൈറലാകുകയാണ്.
ക്ലീനിംഗ് ജോലിക്കാരെ പോലെ തന്നെ തലയിലും കഴുത്തിലും തിരുമ്മുന്ന തീര്‍ഥാടകന്റെ സ്പീഡും കൗതുകം തന്നെ.