Sorry, you need to enable JavaScript to visit this website.

മലപ്പുറത്തുനിന്ന് കാല്‍നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ സൗദിയിലെത്തി

റിയാദ്- മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടകന്‍ ശിഹാബ് ചോറ്റൂര്‍ സൗദിയിലെത്തി. കുവൈത്ത് വഴിയാണ് ശിഹാബ് സൗദിയില്‍ പ്രവേശിച്ചത്. അതിര്‍ത്തിയില്‍നിന്ന് ഹഫറല്‍ ബാതിന്‍ വഴി മദീനിയിലേക്ക് നടക്കുകയാണ് അടുത്ത ലക്ഷ്യം.

കഴിഞ്ഞ ജൂണ്‍ ആദ്യവാരത്തിലാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ശിഹാബ് യാത്ര ആരംഭിച്ചത്. 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിര്‍ത്തിയിലൂടെ പാകിസ്ഥാനില്‍ എത്തുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍,  വിസ പ്രശ്‌നത്തെ തുടര്‍ന്ന് നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബില്‍ തങ്ങേണ്ടി വന്നു. ഒടുവില്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്ഥാനിലേക്ക് കടന്നത്.
ഇറാന്‍, ഇറാഖ്, കുവൈത്ത് രാജ്യങ്ങളിലൂടെ നടന്നാണ് കഴിഞ്ഞ ദിവസം സൗദിയില്‍  പ്രവേശിച്ചത്. ഇറാഖില്‍ നിന്ന്  കുവൈത്ത് വഴി സൗദിയില്‍ പ്രവേശിക്കാനായിരുന്നു പദ്ധതിയെങ്കിലും കുവൈത്ത് ഒഴിവാക്കി നേരെ സൗദി ബോര്‍ഡറിലേക്ക് പോകാനാകുമെന്ന നിര്‍ദേശപ്രകാരം എളുപ്പവഴി തിരഞ്ഞെടുത്ത് ആ വഴി യാത്ര തുടങ്ങിയിരുന്നു. എന്നാല്‍, ഈ അതിര്‍ത്തി വഴി ഇറാഖില്‍ നിന്ന് വിദേശികള്‍ക്ക് നേരിട്ട് സൗദിയിലേക്ക് കടക്കാന്‍ സാധിക്കില്ലെന്ന സൈന്യത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുവൈത്ത് വഴി തന്നെ യാത്ര തുടരുകയായിരുന്നു.

 

 

Latest News