കൊച്ചി : കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാത്തതിന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. വ്യാഴാഴ്ച്ചക്കകം പെന്‍ഷന്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെന്‍ഷന്‍ നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ കൃത്യസമയത്ത് നല്‍കാത്ത സ്ഥിതിയുണ്ട്. ഇതിനെ ചൊദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താക്കീത്.