മക്ക- മക്കയിലും പരിസര പ്രദേശങ്ങളിലും പുലര്‍ച്ചെ മഴ പെയ്തു. വിശുദ്ധ ഹറമില്‍ മഴ നനഞ്ഞുകൊണ്ട് തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
കാലാവസ്ഥാ പ്രവചനം പോലെ മക്കയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്.
വ്യാഴാഴ്ച വരെ മക്കയടക്കം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മിതമായും ശക്തമായും മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.