ജിദ്ദ- രണ്ടായിരത്തോളം പേര്‍ക്ക് ജനകീയ ഇഫ്താര്‍ ഒരുക്കി ശറഫിയ മലയാളി കൂട്ടായ്മ ഇത്തവണയും ശ്രദ്ധേയമായി. സാമ്പത്തിക സഹായം നല്‍കാന്‍ കച്ചവടക്കാരും അധ്വാനിക്കാന്‍ വളണ്ടിയര്‍മാരും മുന്നോട്ടുവന്നതോടെ വിശുദ്ധ റമാദാനിലെ ജനകീയ ഒത്തുചേരല്‍ അവിസ്മരണീയ അനുഭവമായി.
വ്യാപാര പ്രമുഖരും സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും തുടങ്ങി സമൂഹത്തിന്റ വിവിധ തുറകളിലുള്ളവര്‍ ആവേശത്തോടെ അണിനിരന്നുവെന്നതാണ് ജനകീയ ഇഫ്താറിനെ വേറിട്ടതാക്കിയത്.
വിവിധ സംഘടനകള്‍ ഓരോ ദിവസവും ഇഫ്താര്‍ ഒരുക്കിവരുന്നുണ്ടെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ശറഫിയ മുറ്റത്തൊരുക്കിയ ജനകീയ ഇഫ്താര്‍ പലതുകൊണ്ടും വേറിട്ടുനില്‍ക്കുന്നതായി.