തിരുവനന്തപുരം - കളിസ്ഥലത്തുണ്ടായ തര്‍ക്കത്തിന് പ്രതികാരം തീര്‍ക്കാന്‍ പതിനഞ്ചുകാരന്‍ ലഹരി മാഫിയയ്ക്ക് ക്വട്ടേഷന്‍ നല്‍കി. ഇതേ തുടര്‍ന്ന് നാല് പേര്‍ക്ക് നേരെ ആക്രമണം നടന്നു. തിരുവനന്തപുരം മംഗലപുരം വെള്ളൂരില്‍ ഇന്നലെ രാത്രി വെള്ളൂര്‍ പള്ളിയില്‍ നിന്നും നോമ്പുതുറ കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് നേരെയാണ് ലഹരി മാഫിയയുടെ ആക്രമണമുണ്ടായത്. പ്രതികളെ പിടികൂടിയപ്പോഴാണ് കളിക്കിടയിലുണ്ടായ തര്‍ക്കത്തിന് പ്രതികാരമായി 15 വയസ്സുകാരന്‍ നല്‍കിയ ക്വട്ടേഷനാണ് ഇതെന്ന് മനസ്സിലായത്. വെള്ളൂര്‍ സ്വദേശികളായ നിസാമുദ്ദീന്‍, സജിന്‍, സനീഷ്, നിഷാദ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.