Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ഓമശ്ശേരിയില്‍ ഫര്‍ണ്ണിച്ചര്‍ കടയില്‍ വന്‍ തീപ്പിടുത്തം

കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപ്പിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണ്ണിച്ചറുകള്‍ കത്തി നശിച്ചു. ഓമശ്ശേരി താമരശ്ശേരി റോഡിലെ സബ്ഹാന്‍ ഫര്‍ണിച്ചര്‍ കടയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയുടെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്തു നിന്ന് അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് പിടിക്കാതെ പെട്ടെന്ന് തന്നെ അണയക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി.

 

Latest News