കൊച്ചി - പെരുമ്പാവൂരില്‍ വീട്ടുമുറ്റത്തെ കിണറ്റിന്റെ വക്കിലിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിച്ച യുവാവ് കിണറ്റില്‍വീണ് മരിച്ചു. ഐമുറി മദ്രാസ് കവലയിലെ വാഴയില്‍ വീട്ടിന്‍ മനീഷാണ് (മനു 35) കിണറ്റില്‍ വീണ് മരിച്ചത്. മനീഷിന്റെ ഭാര്യ കവിതമോള്‍ ഒരാഴ്ചയായി അവരുടെ സ്വന്തം വീട്ടിലായിരുന്നു. ഈ സമയത്ത് മനീഷ് ഒറ്റക്കായിരുന്നു തന്റെ വീട്ടിലുണ്ടായിരുന്നത്. രാത്രി വൈകി മനീഷ് ഭാര്യയുമായി വീട്ടിലെ കിണറിന്റെ വക്കത്തിരുന്ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ഫോണ്‍ കട്ടായി. ഉടന്‍ കവിതമോള്‍ പല തവണ മനീഷിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ നടത്തിയ തെരച്ചിലിലാണ് മനീഷിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.