തൃശൂര്‍ - ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികല ടീച്ചറേയും വര്‍ക്കിങ് പ്രസിഡന്റായി വത്സന്‍ തില്ലങ്കേരിയേയും സംസ്ഥാന പ്രതിനിധി സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.
പത്മശ്രീ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ. വി. പത്മനാഭന്‍ എന്നിവര്‍ രക്ഷാധികാരിമാരാണ്. വൈസ് പ്രസിഡന്റുമാരായി കെ.വി. ശിവന്‍, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി. എന്‍. ബിനീഷ്ബാബു, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, നിഷാ സോമന്‍, പി. കെ. ചന്ദ്രശേഖരന്‍, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യന്‍ മൂസത്, സ്വാമി ദേവാനന്ദ സരസ്വതി എന്നിവരേയും ജനറല്‍ സെക്രട്ടറിമാരായി കെ. പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, ബിന്ദു മോഹന്‍ എന്നിവരേയും തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാറാണ് ട്രഷറര്‍. സി. ബാബു സംഘടനാ സെക്രട്ടറിയായും വി. സുശികുമാര്‍ സഹസംഘടനാ സെക്രട്ടറിയായും തുടരും. ആര്‍. വി. ബാബു, ഇ. എസ്. ബിജു എന്നിവരാണ് വക്താക്കള്‍. സെക്രട്ടറിമാരായി കെ. പ്രഭാകരന്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, അഡ്വ. രമേശ് കൂട്ടാല, എം. വി. മധുസൂദനന്‍, പി. എന്‍. ശ്രീരാമന്‍, പി. വി. മുരളീധരന്‍, വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി. ശ്യാംമോഹന്‍, എസ്. വിനോദ്, എം. സി. സാബുശാന്തി എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന സമിതിയംഗങ്ങള്‍ കെ. അരവിന്ദാക്ഷന്‍, ടി. ജയചന്ദ്രന്‍, അഡ്വ. എന്‍.കെ. രത്‌നകുമാര്‍, സന്ദീപ് തമ്പാനൂര്‍, കെ.കെ. തങ്കപ്പന്‍, പ്രൊഫ. ടി. ഹരിലാല്‍, രാജേഷ് നാദാപുരം, തഴവ സഹദേവന്‍, ബാലന്‍ പണിക്കശ്ശേരി, ജി. ശശികുമാര്‍, എസ്. ശ്രേയസ്, കെ.പി. സുരേഷ് എന്നിവരാണ്.
പുത്തൂര്‍ തുളസി ദക്ഷിണമേഖല സംഘടനാ സെക്രട്ടറിയും എ.എം. ഉദയന്‍ ഉത്തരമേഖല സംഘടനാ സെക്രട്ടറിയുമാണ്.