Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്ററെന്നും അപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയില്‍ സാന്ത്വനം പകരുകയും ചെയ്യുന്ന  സമൂഹത്തിനുവേണ്ടിയുള്ള സമര്‍പ്പണമാണ് ഈസ്റ്ററിന്റെ യഥാര്‍ഥ സന്ദേശമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാന്‍ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ ദിനം ആഘോഷിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.

Latest News