ചാലിയം( ഫറോക്ക്) -കടലിൽ കടുക്കപറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടുക്കബസാറിൽ താമസിക്കുന്ന അരയൻവളപ്പിൽ ഹുസൈന്റെ മകൻ കമറുദ്ധീൻ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം ചാലിയം ബീച്ചിൽ കടുക്ക പറിക്കാനിറങ്ങിയ കമറുദ്ധീൻ കടലിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തി കമറുദ്ധീനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സഫീന. മകൾ: നഷ. പരേതയായ സുഹറാബിയാണ് മാതാവ്. സഹോദരങ്ങൾ: മുജീബ്, സൈനുദ്ധീൻ, ശംസുദ്ധീൻ.