Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടി രജിസ്‌ട്രേഷൻ ഈ മാസം പതിനെട്ടിന്-മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം- പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം പതിനെട്ടിന് തുടങ്ങുമെന്ന് കേരള ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മരണമോ ജോലി നഷ്്ടമോ കാരണം ചിട്ടി ഇടക്ക് മുടങ്ങിയാലും പ്രശ്‌നമില്ലെന്നും ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ആകർഷമായ ചിട്ടിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് ആദ്യം മുതൽ ചിട്ടിയിലേക്ക് ആളെ ചേർത്ത് പണം സ്വീകരിക്കുമെന്നും ഈ മാസം പതിനെട്ട് മുതൽ രജിസ്‌ട്രേഷൻ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 
കെ.എസ്.എഫ്.ഇയുടെ ഏത് ശാഖയിലും വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. രജിസ്റ്റർ ചെയ്യുന്ന ഓരോ അയ്യായിരം പേരിൽനിന്നും നറുക്കെടുത്ത് ദുബായ് ഫെസ്റ്റിവെലിലേക്ക് ടിക്കറ്റ് സൗജന്യമായി നൽകും.

മന്ത്രിയുടെ ലൈവ്
 

Latest News