തലശ്ശേരി- പേരാവൂര്‍ കോളയാട് അമ്മക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് മൂവരെയും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വെള്ളുവവീട്ടില്‍ ശൈലജ(46) മക്കളായ അഭിജിത്ത്(25) അഭിരാമി (21)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരു വീട്ടുകാരും തമ്മില്‍ നേരത്തെ തന്നെ വഴി തര്‍ക്കവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും നിലനിന്നിരുന്നു.
ശനിയാഴച് ഉച്ചയോടെയാണ് ശൈലജക്കും രണ്ട് മക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. വാക്കുതര്‍ക്കത്തിനിടെ അയല്‍വാസി രാജന്‍ കൊടുവാള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. ശൈലജക്ക് കഴുത്തിലും, അഭിജിത്തിന് തലയിലും, അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത.് കഴുത്തിന് വെട്ടേറ്റ ശൈലജയുടെ പരുക്ക് അല്‍പ്പം ഗുരുതരമാണ്. മൂവരെയും ഉടന്‍ തന്നെ പേരാവൂര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായ് ബന്ധപ്പെട്ട് അയല്‍വാസിയായ രാജനെ പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.