കണ്ണൂര്‍ - വഴിത്തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു. കോളയാട് മീനചൂടിയിലെ ശൈലജ (48) മകന്‍ അഭിജിത്ത് (28)മകള്‍ അഭിരാമി (18)എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും അയല്‍വാസിയായ രാജനും തമ്മില്‍ വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രാജനും ശൈലജയും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. രാജന്‍ ശൈലജയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അഭിജിത്തിനും അഭിരാമിക്കും പരിക്കേറ്റത്. രാജനെ പോലീസ് കസ്റ്റഡി.ിലെടുത്തിട്ടുണ്ട്.