Sorry, you need to enable JavaScript to visit this website.

കോവിഡ് കുത്തനെ കൂടി, കേരളത്തില്‍  കര്‍ശന നിയന്ത്രണങ്ങള്‍ വന്നേക്കും 

തിരുവനന്തപുരം-കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നുണ്ട്. മാസ്‌ക് നിര്‍ബന്ധമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാക്കും.ദല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ ഉയരുന്നത്. മഹാരാഷ്ട്രയില്‍ കേസുകള്‍ 900 കടന്നു. ദല്‍ഹിയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേര്‍ക്കാണ്. കേരളത്തിലും ദിനംപ്രതി 600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഈ മാസം 10, 11 തിയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

Latest News