Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലോക കേരളസഭ; സ്വാഗതം ചെയ്ത് റിയാദ് കേളി 

റിയാദ്- ലോക കേരളസഭയുടെ മേഖലാ സമ്മേളനം സൗദി അറേബ്യയിൽ നടത്താനുള്ള തീരുമാനം സഹർഷം സ്വാഗതം ചെയ്യുന്നതായി കേളി കലാ സാംസ്‌കാരിക വേദി റിയാദ്. 2023 ലെ രണ്ട് മേഖലാ സമ്മേളനങ്ങളിൽ ഒന്നാണ് സൗദിയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.  സെപ്റ്റംബറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മേഖലാ സമ്മേളനം സൗദിയിൽ നടക്കുന്നത്, സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കാനും പ്രവാസി മലയാളികൾക്ക് ഉപകാരപ്രദമായ കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യാനുമുതകുമെന്ന് കേളി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു.

Tags

Latest News