Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ഷേത്രമുറ്റത്ത് സ്‌നേഹത്തിന്റെ ഇഫ്താര്‍; പന്തലൊരുക്കിയത് ചുറ്റമ്പലത്തോട് ചേര്‍ന്ന്

തിരൂര്‍-   റമദാനില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന മുസ്‌ലിംകള്‍ക്കായി നോമ്പ്തുറ സംഘടിപ്പിച്ച്‌ ക്ഷേത്രകമ്മിറ്റി. വാണിയന്നൂര്‍ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര സമിതിയാണ്  അമ്പലമുറ്റത്ത്പന്തലൊരുക്കി നോമ്പ്തുറ നടത്തിയത്. അതിഥിയായിപാണക്കാട്റശീദലി ശിഹാബ്തങ്ങളുംപരിസരത്തെആയിരത്തോളംപേരുംപങ്കെടുത്തു.
ചാത്തങ്ങാട്മഹാവിഷ്ണുക്ഷേത്രത്തില്‍കഴിഞ്ഞ ദിവസംപ്രതിഷ്ഠദിനമഹോത്സവവും   മഹാസുദര്‍ശനഹോമവും നടന്നിരുന്നു. ഈചടങ്ങിന്റെ ഭാഗമായുള്ള സമൂഹസദ്യയിലേക്ക് ചുറ്റിലുമുള്ള മുസ്‌ലിം സഹോദരങ്ങളെയും ഭാരവാഹികള്‍ ക്ഷണിക്കാറുണ്ട്.എന്നാല്‍, റമദാന്‍മാസമായതിനാല്‍ ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടില്‍പങ്കെടുക്കാന്‍ഇവര്‍ക്ക് ഇത്തവണ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രത്യേക നോമ്പ്തുറ ക്ഷേത്രവളപ്പില്‍ ഒരുക്കിയത്.
കഴിഞ്ഞവര്‍ഷവും ക്ഷേത്രകമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.ചുറ്റമ്പലത്തിനോടു ചേര്‍ന്നാണ് നോമ്പുതുറക്കായുള്ള പന്തലൊരുക്കിയത്. മതജാതി വ്യത്യാസങ്ങള്‍ മറന്ന് എല്ലാ വിഭാഗം ആളുകളും നോമ്പുതുറയില്‍ പങ്കെടുക്കാനെത്തി.
അനുഗ്രഹീതമായൊരു സദസാണിതെന്ന് പരിപാടിയില്‍ പങ്കെടുത്ത പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പ്രതികരിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് സൗഹാര്‍ദം പങ്കുവെക്കുന്നു. പരസ്പരം അംഗീകരിക്കുകയും സ്‌നേഹവും ബഹുമാനവും കൈമാറുകയും ചെയ്യുന്നു. ഇത് ഇക്കാലത്ത് എന്തുകൊണ്ടും അനിവാര്യമാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി എല്ലാവരും ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കുകൊള്ളണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാവരുംഒരുമയോടെകൊണ്ടാടുന്നവാണിയന്നൂര്‍ ക്ഷേത്രപ്രതിഷ്ഠാമഹോത്സവംഇത്തവണയും അത്തരത്തില്‍തന്നെ സംഘടിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.കെലക്ഷ്മണന്‍ പറഞ്ഞു. ക്ഷേത്രനവീകരണംപൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പുതിയകമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് തൊട്ടിപ്പറമ്പില്‍ സുബ്രഹ്മണ്യന്‍, മറ്റു ഭാരവാഹികളായ ആച്ചാത്ത്ചാത്തുണ്ണി,സുന്ദരന്‍ കോഞ്ചത്ത്,പറമ്പില്‍അനീഷ്ബാബു,വൈലിപ്പാട്ട്സുകുമാരന്‍,അപ്പുപരിയാരക്കല്എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News