Sorry, you need to enable JavaScript to visit this website.

സ്വർണക്കള്ളക്കടത്ത് കേസ്; മുഖ്യസൂത്രധാരൻ കെ.ടി റമീസ് അറസ്റ്റിൽ

കൊച്ചി - സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിലെ മുഖ്യസൂത്രധാരൻ കെ.ടി റമീസ് അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
 നയതന്ത്ര ചാനൽവഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിന് മുമ്പ് റമീസിന്റെ നേതൃത്വത്തിൽ 12 തവണ സ്വർണം കടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
 സ്വർണക്കടത്ത് കേസിൽ നേരത്തെ ശിവശങ്കറിന്റെയും സ്വപ്നയുടെയും അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. റമീസിനെ കസ്റ്റംസും എൻ.ഐ.എയും ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി അറസ്റ്റ് ചെയ്ത അഞ്ചാമത്തെ പ്രതിയാണ് റമീസ്. ദുബൈയിൽനിന്ന് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുകയെന്ന ആശയം റമീസിന്റേതായിരുന്നുവെന്നാണ് പറയുന്നത്.

 

ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി - കോൺഗ്രസ് വിട്ട ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര പാർല്ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പാർട്ടി അംഗത്വം നൽകി കിരൺ കുമാർ റെഡ്ഡിയെ സ്വീകരിച്ചത്. 
 അവിഭക്ത ആന്ധ്രാപ്രദേശിന്റേ അവസാന മുഖ്യമന്ത്രിയായിരുന്നു കിരൺ കുമാർ റെഡ്ഡി. രണ്ടാം തവണയും കോൺഗ്രസ് പാർട്ടി അംഗത്വം ഉപേക്ഷിച്ച് എത്തിയ കിരൺ കുമാർ റെഡ്ഡിയെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവർ ചേർന്നാണു ഓഫീസിൽ സ്വീകരിച്ചത്.
 ആന്ധ്രാപ്രദേശ് തെലങ്കാന വിഭജനത്തെ തുടർന്ന് 2014ൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് കോൺഗ്രസ് വിട്ട കിരൺ കുമാർ റെഡ്ഡി, തുടർന്ന് ജയ് സമൈക്യാന്ധ്ര എന്ന പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ നിയമസഭ, ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായതിനെ തുടർന്ന് 2018-ൽ പാർട്ടി പിരിച്ചുവിട്ട് 2018ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. എങ്കിലും രാഷ്ട്രീയമായി സജീവമല്ലാതിരുന്ന റെഡ്ഡി മൂന്നാഴ്ച മുമ്പ് വീണ്ടും കോൺഗ്രസ് വിട്ടതായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്ത് നൽകുകയും ഇന്ന് ബി.ജെ.പിയിൽ അഭയം ചേരുകയുമായിരുന്നു.
  2010 നവംബർ മുതൽ 2014 മാർച്ച് വരെ ആന്ധ്ര മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം മുമ്പ് നിയമസഭ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. 

Latest News