ഇടുക്കി - ജനജീവിതത്തിന് നിന്തരം ശല്യമായി മാറിയ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് നാട് കടത്താന്‍ കോടതി ഉത്തരവിട്ടിട്ടും ആനയുടെ ആക്രമണം തുടരുന്നു. രാജകുമാരിയില്‍ 301 കോളനി നിവാസി വി.ജെ.ജോര്‍ജിന്റെ വീടിന്റെ അടുക്കള ഒന്നാകെ തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ജോര്‍ജും ഭാര്യ സെലീനാമ്മയും ഭിന്ന ശേഷിക്കാരിയായ മകള്‍ ആന്‍ മരിയയുടെ ചികിത്സക്കായി ബന്ധുവീട്ടിലേക്ക് പോയതിനാല്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ അടുക്കള പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇത്തവണ പിടിയാനയോടും രണ്ട് കുട്ടികളോടുമൊപ്പമാണ് അരിക്കൊമ്പന്‍ അടുക്കള തകര്‍ക്കാനെത്തിയത്. അരിക്കൊമ്പനെ പിടികൂടി ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്.