Sorry, you need to enable JavaScript to visit this website.

ആറാം തവണയും ഒന്നാം സ്ഥാനം; മലയോരത്തിന് അഭിമാനമായി സിജിമോൾ ജോർജ് 

ബഹുമതി നേടിയ സിജിമോൾ 

കൊന്നക്കാട്- തപാൽ വകുപ്പിൽ ഏറ്റവും കൂടുതൽ ബിസിനസ് ചെയ്ത ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കുള്ള ബഹുമതി തുടർച്ചയായി ആറാം തവണയും സിജിമോൾ ജോർജിന്. കാസർകോട് പോസ്റ്റൽ ഡിവിഷനിലെ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്‌കീമിൽ ഏറ്റവും കൂടുതൽ ബിസിനസ് നേടിയാണ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർമാരിൽ സിജിമോൾ ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. കൊന്നക്കാടിന് അടുത്തുള്ള മുട്ടോങ്കടവ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ആണ് സിജിമോൾ. 24 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ് സിജിമോൾ. എല്ലാ വീടുകളിലും തപാൽ വകുപ്പിന്റെ വിവിധങ്ങളായ സേവനങ്ങൾ എത്തിക്കുന്നതിനാൽ കാസർകോട് ജില്ലയിലെ ഫൈവ് സ്റ്റാർ ഗ്രാമമായി തപാൽ വകുപ്പ് പ്രഖ്യാപിച്ച ബ്രാഞ്ച് പോസ്റ്റ് ഓഫീസ് കൂടിയാണ് മുട്ടുങ്കടവ്. കോവിഡ് കാലത്താണ് ഈ പ്രഖ്യാപനം ഉണ്ടായത്. 2022 -23 വർഷത്തെ പ്രോഗ്രാമിലാണ് സിജിമോൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്. നീലേശ്വരം സബ് ഡിവിഷണൽ പോസ്റ്റ് ഓഫീസിൽ വച്ച് വ്യാഴാഴ്ച ബഹുമതി സമ്മാനിക്കും. കൊന്നക്കാട് പത്രങ്ങളുടെ ഏജന്റ് ഷാലറ്റ് ജോസഫിന്റെ ഭാര്യയാണ് ബഹുമതി നേടിയ സിജിമോൾ. വിദ്യാർത്ഥികളായ അമേയ ഷാലറ്റ്, അപർണ്ണ ഷാലറ്റ് എന്നിവർ മക്കളാണ്. 

 

Latest News