അൽ ഹസ- പ്രവൃത്തി സമയത്തിനു ശേഷം കുട്ടിയെ അകത്താക്കി സ്‌കൂൾ പൂട്ടിപ്പോകാനിടയായ സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനയും വൈസ് പ്രിൻസിപ്പലിനെയും തൽസ്ഥാനത്തുനിന്നും നീക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്‌കൂളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥി സഹായമഭ്യർത്ഥിച്ച് ജനൽ വഴി എത്തിനോക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ സംഭവത്തെ കുറിച്ച് കുറിച്ച് അന്വേഷിക്കാൻ കിഴക്കൻ മേഖല വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ സ്‌കൂൾ അധികൃതരുടെ വീഴ്ച ബോധ്യമായതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.