Sorry, you need to enable JavaScript to visit this website.

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.59%. 3,448 പേർക്ക് ടോപ് പ്ലസ്

കോഴിക്കോട് - സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് പൊതുപരീക്ഷയിൽ 98.59 ശതമാനം വിജയം. പരീക്ഷ എഴുതിയ 2,64,470 പേരിൽ 2,60,741 പേർ വിജയിച്ചു. 2,68,888 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ആകെ വിജയിച്ചവരിൽ 3,448 പേർ ടോപ് പ്ലസും, 40,152 പേർ ഡിസ്റ്റിംഗ്ഷനും, 87,447 പേർ ഫസ്റ്റ് ക്ലാസും, 44,272 പേർ സെക്കന്റ് ക്ലാസും, 85,422 പേർ തേർഡ് ക്ലാസും കരസ്ഥമാക്കിയെന്ന് പരീക്ഷാബോർഡ് ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 4,5,6 തീയതികളിൽ ഇന്ത്യയിലും 10,11 തീയതികളിൽ വിദേശങ്ങളിലും നടത്തിയ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.  
ഇന്ത്യയിലും വിദേശത്തുമായി 7,582 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,601 അംഗീകൃത മദ്റസകളിലെ വിദ്യാർഥികളാണ് പൊതുപരീക്ഷയിൽ പങ്കെടുത്തത്. മാർച്ച് 4ന് സി.ബി.എസ്.ഇ പൊതുപരീക്ഷയും, എസ്.എസ്.എൽ.സി, പ്ലസ്ടു മോഡൽ പരീക്ഷയിലും പങ്കെടുക്കേണ്ടിവന്ന കുട്ടികൾക്ക് മാത്രമായി ഈ വർഷം മാർച്ച് 12ന് സ്പെഷൽ പരീക്ഷ ഏർപെടുത്തിയിരുന്നു.
അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,18,191 കുട്ടികളിൽ 1,15,688 പേർ വിജയിച്ചു. 97.88ശതമാനം. 1,191 ടോപ് പ്ലസും, 15,297 ഡിസ്റ്റിംഗ്ഷനും, 37,417 ഫസ്റ്റ് ക്ലാസും, 21,303 സെക്കന്റ് ക്ലാസും, 40,480 തേർഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസിൽ പരീക്ഷക്കിരുന്ന 99,388 കുട്ടികളിൽ 98,671 പേർ വിജയിച്ചു. 99.28 ശതമാനം. 1,978 ടോപ് പ്ലസും, 20,235 ഡിസ്റ്റിംഗ്ഷനും,  36,419 ഫസ്റ്റ് ക്ലാസും, 14,002 സെക്കന്റ് ക്ലാസും, 26,037 തേർഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷക്കിരുന്ന 39,415 കുട്ടികളിൽ 38,961 പേർ വിജയിച്ചു. 98.85 ശതമാനം. 232 ടോപ് പ്ലസും, 3,738 ഡിസ്റ്റിംഗ്ഷനും, 11,185 ഫസ്റ്റ് ക്ലാസും, 7,561 സെക്കന്റ് ക്ലാസും, 16,245 തേർഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസിൽ പരീക്ഷക്കിരുന്ന 7,476 കുട്ടികളിൽ 7,421 പേർ വിജയിച്ചു. 99.26 ശതമാനം. 47 ടോപ് പ്ലസും, 882 ഡിസ്റ്റിംഗ്ഷനും, 2,426 ഫസ്റ്റ് ക്ലാസും, 1,406 സെക്കന്റ് ക്ലാസും, 2,660 തേർഡ്ക്ലാസും ലഭിച്ചു. ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച്  മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇസ്ലാമിക് മദ്റസയാണ്.  അഞ്ചാം ക്ലാസിൽ 264 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 254 പേർ വിജയിച്ചു. ഏഴാം ക്ലാസിൽ  219 കുട്ടികളിൽ രജിസ്റ്റർ ചെയ്തതിൽ 212 പേർ വിജയിച്ചു. പത്താം ക്ലാസിൽ  താനൂർ ഹസ്രത്ത് നഗർ  കെ.കെ ഹസ്രത്ത് മെമ്മോറിയൽ സെക്കൻഡറി മദ്റസയിൽ നിന്നാണ്. 110 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 108 പേർ വിജയിച്ചു. പ്ലസ് ടു ക്ലാസിൽ  വി.കെ പടി ദാറുൽ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 34 കുട്ടികളിൽ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് കർണാടകയിലാണ്. 10,988 വിദ്യാർഥികൾ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തത് യു.എ.ഇയിലാണ്. 1,134 വിദ്യാർഥികൾ ഇവിടെ പരീക്ഷ എഴുതി.
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/  എന്ന വെബ്സൈറ്റുകളിൽ ലഭ്യമാവും. ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ മെയ് ഏഴിന് നടക്കുന്ന 'സേ'പരീക്ഷ എഴുതാം.
ംംം.ീിഹശില.മൊമേെവമ.ശിളീ എന്ന സൈറ്റിൽ മദ്റസ ലോഗിൻ ചെയ്ത് സേ പരീക്ഷക്ക് 200 രൂപയും, പുനർ മൂല്യനിർണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രിൽ 8 മുതൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററും പങ്കെടുത്തു.

സമസ്ത പൊതുപരീക്ഷയുടെ നടത്തിപ്പ് മാതൃകയാവുന്നു

ചേളാരി- സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മദ്രസ പൊതുപരീക്ഷ പരീക്ഷകൾക്ക് മാതൃകയാവുന്നു. മികച്ച സംഘാടനം, കുറ്റമറ്റ സംവിധാനം, പാകപ്പിഴവില്ലാത്തതും  സമയ ബന്ധിതവുമായ പരീക്ഷാ നടത്തിപ്പ് രീതി എന്നിവ കൊണ്ടെല്ലാം സമസ്തയുടെ മദ്രസ പൊതുപരീക്ഷ അക്കാദിക സമൂഹത്തിന്റെ പ്രശംസ നേടിയിട്ടുണ്ട്. 1959ലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്‌റസകളിൽ പൊതുപരീക്ഷ ആരംഭിച്ചത്. തുടക്കം അഞ്ചാം ക്ലാസിലും 1967ൽ ഏഴിലും 1995ൽ പത്താം ക്ലാസിലും 2008ൽ പ്ലസ്ടു ക്ലാസിലും പൊതുപരീക്ഷ നടപ്പാക്കി. ഓരോ വർഷവും രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സമസ്ത പൊതുപരീക്ഷയിൽ പങ്കെടുക്കുന്നത്.  ഈ വർഷം 2,64,470 പേരാണ് പരീക്ഷ എഴുതിയത്.ആറര പതിറ്റാണ്ടുകാലമായി കാര്യമായ ഒരു അപാകതയും കൂടാതെ നടക്കുന്ന സമസ്ത പൊതുപരീക്ഷ സംവിധാനം നേരിട്ട് മനസിലാക്കാൻ യൂണിവേഴ്‌സിറ്റി, സർക്കാർ തല പ്രതിനിധികൾ പലപ്പോഴായി പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കാറുണ്ട്. മദ്രസ പൊതുപരീക്ഷ നിശ്ചയിച്ച മാർച്ച് നാലിന് അവിചാരിതമായുണ്ടായ സി.ബി.എസ്.ഇ പൊതുപരീക്ഷയും എസ്.എസ്.എൽ.സി, പ്ലസ്ടു മോഡൽ പരീക്ഷയും ഈ വർഷം ചില പ്രയാസങ്ങൾ ഉണ്ടാക്കിയെങ്കിലും എന്നാൽ അവയെല്ലാം പരിഹരിച്ച് മികച്ച രീതിയിലാണ് പരീക്ഷകൾ നടത്തിയത്.  ഇന്ത്യയിലും വിദേശത്തുമായി സമസ്തയുടെ 10601 മദ്‌റസകളിലയി 12 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
 

Latest News