റിയാദ്- മീഡിയ വൺ ചാനലിന്റെ വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി കേന്ദ്ര സർക്കാർ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി.
രാജ്യത്ത് മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും കൂച്ചു വിലങ്ങിടാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് ഇതിലൂടെ പൊളിഞ്ഞതെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ എതിർ ശബ്ദങ്ങളെ അധികാരമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും അടിച്ചമർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളെ തുറന്നു കാട്ടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. വിധി ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും ജനാധിപത്യത്തിന്റെ രജത രേഖയായി ഈ വിധി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.