അങ്കമാലി- സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ആനപ്പാറ അരീക്കൽ (മേത്തൻ) മിനിയെ(51)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാവിലെ 9.30നാണ് മിനിയെ മരിച്ച നിലയിൽ കണ്ടത്. അങ്കമാലി സർക്കാർ താലൂക്ക് ആശുപത്രിയിൽ മിനിയെ എത്തിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കഴുത്തിൽ പാട് കണ്ടതോടെ ഡോക്ടർ കാലടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണു ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലായ ജോയിയുടെ ആദ്യ ഭാര്യയുടെ മരണശേഷം മിനിയെ രണ്ടാമത് വിവാഹം കഴിച്ചതാണ്.