Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൊരുതി നേടിയ വിധി; മീഡിയ വണ്‍ വിജയത്തില്‍ ആഹ്ലാദം

ദമാം- മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്രഗവണ്മന്റ് ഏര്‍പ്പെടുത്തിയ വിലക് റദ്ദ്‌ചെയ്തു കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ മാധ്യമം മീഡിയാവണ്‍ സൗദി എക്‌സിക്യൂട്ടിവ് കമ്മറ്റി ആഹ്ലാദം പ്രകടിപ്പിച്ചു. വീഡിയാവണ്ണിന് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങള്‍ക്കും ആഹ്ലാദം നല്‍കുന്ന വിധിയാണിതെന്നു കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രഗവണ്‍മെന്റ് നല്‍കിയ സീല്‍ഡ് കവറിലെ തെളിവുകളും ആവശ്യങ്ങളും പരിഗണിക്കാതിരുന്ന പരമോന്നതനീതി പീഠം ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തെ ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്. ഗവണ്‍ന്മന്റിന്റെ വാദമുഖങ്ങള്‍ക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ മാധ്യമ മേഖലക്ക്  ഏറെ പ്രതീക്ഷ നല്‍കുന്നതാണ് . മീഡിയാവണ്ണിന് വിലക്ക് എര്‍പ്പെടുത്തിയസമയത്ത്  പിന്തുണ അറിയിച്ച് ഒപ്പം നിന്ന സൗദി അറേബ്യയിലെ പ്രവാസി സംഘടനകള്‍ക്കും മീഡിയാഫോറം പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ പൗര പ്രമുഖര്‍ എന്നിവര്‍ക്കും മീഡിയവണ്ണിനെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ക്കും മാധ്യമം മീഡിയാവണ്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി സൗദി ഘടകം പ്രത്യേകം നന്ദി അറിയിച്ചു.
മീഡിയാവണ്ണിനെതിരെ കേന്ദ്ര ഗവണ്‍ന്മന്റ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമകേന്ദ്ര സെ ക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു. ഇന്ത്യന്‍ മാധ്യമ സ്വാതന്ത്യ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന വിധിയാണ് പരമോന്നത നീതിപീഠത്തില്‍ നിന്നുമുണ്ടായിട്ടുള്ളത്. ജ്യൂഡീഷറിയെവരെ വരുതിയിലാക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്യവും ഉറപ്പ് വരുത്തുന്ന ഈ വിധി ജ്യൂഡിഷറിയിലുള്ള പൗരന്റെ വിശ്വാസം ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നതും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കുള്ള താക്കീതുമാണന്ന് തനിമ അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മന്റിന്റെ വിലക്കിന് മുന്നില്‍ പതറാതെ നിലപാടിലുറച്ചുനിന്നു കൊണ്ട് നിയമപോരാട്ടം നടത്തി നീതി നേടിയെടുത്ത മീഡിയവണ്‍ മാനേജ്‌മെന്റിനെ തനിമ അഭിനന്ദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News