ദുബായ്- യു.എ.ഇയില്‍ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരിക്ക് മഹ്‌സൂസ് നറുക്കെടുപ്പില്‍ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. മെഡിക്കല്‍ കോഡിംഗ് ഉദ്യഗോസ്ഥയായി ജോലി നോക്കുന്ന ഹമീദയാണ് ഒരു മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത്. പലര്‍ക്കും സമ്മാനമടിച്ചത് വായിച്ചതില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് നാല് മക്കളുടെ അമ്മയായ ഹമീദ ഭാഗ്യം പരീക്ഷിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുകയാണ് ഹമീദ.
മഹ്‌സൂസിന്റെ വിജയികളെ കുറിച്ച് വായിച്ച വാര്‍ത്തകളാണ് പ്രചോദനമായതെന്ന് അവര്‍ പറയുന്നു. മഹ്‌സൂസില്‍ പങ്കെടുക്കാന്‍ എട്ട് മാസം മുമ്പ് ഒരു സുഹൃത്ത് നിര്‍ദേശിച്ചിരുന്നെങ്കിലും ഭാഗ്യം പരീക്ഷിക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒടുവില്‍ പങ്കെടുത്തപ്പോള്‍ ആലോചിച്ചത് തന്റെ പങ്കാളിത്തത്തിലൂടെ മറ്റൊരാള്‍ക്ക് വലിയ തുക കിട്ടുകയാണല്ലോ എന്നാണ്.
ശനിയാഴ്ച രാത്രി കുട്ടിയുടെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയതിനാല്‍ തത്സമയ നറുക്കെടുപ്പ് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് താന്‍ വിജയിച്ചതായി അറിയിച്ചുകൊണ്ട് മഹ്‌സൂസ് ടീമില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചത്. തമാശയാണെന്നാണ് ആദ്യം കരുതിയത്. മഹ്‌സൂസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച വീണ്ടും ആവര്‍ത്തിച്ച് വിളിച്ചതിനെത്തുടര്‍ന്നാണ് വിശ്വാസമായത്.
ഒരു മാസം മുമ്പ് മഹ്‌സൂസ് ആരംഭിച്ച പുതിയ നറുക്കെടുപ്പ് സമ്പ്രദായത്തില്‍ ഉറപ്പുള്ള ഒരു മില്യണ്‍ ദിര്‍ഹം ലഭിക്കുന്ന നാലാമത്തെ കോടീശ്വരയും ആദ്യത്തെ സ്ത്രീയുമാണ് ഹമീദ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)