മക്ക - പുണ്യറമദാനില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഓരത്ത് ഇഹ്‌റാം വേഷത്തില്‍ ഇന്തോനേഷ്യന്‍ വധൂവരന്മാരുടെ നിക്കാഹ്. കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ വെച്ച് വധുവിന്റെ പിതാവ് മഹര്‍ (വിവാഹമൂല്യം) സ്വീകരിച്ച് വരന് മകളെ നിക്കാഹ് ചെയ്തുകൊടുത്തു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അനുഗ്രഹീത ചടങ്ങിന് സാക്ഷികളായി. നിക്കാഹ് പൂര്‍ത്തിയായ ഉടന്‍ വിവാഹ രേഖയില്‍ വരനും വധുവും ഒപ്പുവെക്കുകയും വധൂവരന്മാര്‍ പരസ്പരം മോതിരങ്ങള്‍ അണിയിക്കുകയും ചെയ്തു.
വിശുദ്ധ ഹറമില്‍ കഅ്ബാലയത്തിന്റെ ഓരത്തു വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മംഗളകര്‍മം പൂര്‍ത്തിയായതില്‍ മണവാട്ടി സന്തോഷാതിരേകത്താല്‍ ആനന്ദാശ്രു പൊഴിച്ചു. നിക്കാഹും മറ്റു ചടങ്ങുകളും പൂര്‍ത്തിയായ ശേഷം വധുവരന്മാര്‍ കഅ്ബാലയത്തിനു മുന്നില്‍ നിന്ന് കൈകള്‍ ഉയര്‍ത്തി വിവാഹ മോതിരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ബന്ധുക്കളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— Sela elnagar (@SelaElnagar) April 5, 2023