Sorry, you need to enable JavaScript to visit this website.

എലത്തൂർ ട്രെയിൻ തീവെപ്പ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - എലത്തൂർ ട്രെയിൻ തീവെപ്പിനിടെ മരിച്ചവരുടെ കുടംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ കേരള മന്ത്രിസഭാ യോഗ തീരുമാനം. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. 
 തീവെപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു. കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ പോലീസ് പിടികൂടി. മഹാരാഷ്രട്രയിലെ രത്‌നഗരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത് മാധ്യമങ്ങളെ അറിയിച്ചു.

Latest News