Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ കുട്ടിയുടെ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

കൊച്ചി- ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നും സ്‌കൂള്‍ കുട്ടിയുടെ സൈക്കിള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പാലാരിവട്ടം പോലീസ് പിടികൂടി. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി കണക്കാശ്ശേരി വീട്ടില്‍ സന്തോഷാണ് (43) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.

ഫെബ്രുവരി രണ്ടാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ട്യൂഷന്‍ സെന്ററിലേക്ക് കയറുമ്പോള്‍ പുറത്തുവച്ചിരുന്ന സൈക്കിളാണ് പ്രതി മോഷ്ടിച്ചത്. പാലാരിവട്ടം എസ്. എച്ച്. ഓ. ജോസഫ് സാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Latest News